പാരിപ്പള്ളി: മുക്കട നന്മ റസിഡന്റസ് അസോസിയേഷന്റെ കൊവിഡ് സമാശ്വാസ പദ്ധതി പ്രകാരം പഠനോപകരണങ്ങളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. എഴിപ്പുറം, ചാവർകോട് വാർഡുകളിലെ അസോസിയേഷന്റെ പ്രവർത്തന മേഘലകളിൽപ്പെട്ട 230ലധികം വീടുകളിൽ പച്ചക്കറി കിറ്റുകളും ഇരുന്നൂറിലധികം അധികം വിദ്യാർത്ഥികൾക്ക് പoനോപകരണങ്ങളും വിതരണം ചെയ്തു. അസോ. ജനറൽ കൺവീനർ സഫാ സലീം വിതരണോദ്ഘാടനം നിർവഹിച്ചു.