കൊല്ലം: എൻ.എസ്.എസ് കുഴിയം തെക്ക് 881-ാം നമ്പർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 487 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് ഭാനുവിക്രമൻ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി കെ.പി. രവികുമാർ, താലൂക്ക് യൂണിയൻ പ്രതിനിധികളായ മുരളീധരൻപിള്ള, ജി.ആർ. ശങ്കർ, വനിതാസമാജം പ്രസിഡന്റ് രാധാമണിഅമ്മ, സെക്രട്ടറി സന്ധ്യ, ഖജാൻജി ജയ, കരയോഗം കമ്മിറ്റി അംഗങ്ങളായ സജീവ്, മനോജ്, രാധാകൃഷ്ണപിള്ള, ബാലചന്ദ്രൻപിള്ള, സുരേന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, മധുകുമാർ, ശ്രീകുമാർ, സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.