കൊട്ടിയം: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഗ്യാസ് ക്രിമറ്റോറിയത്തിലും പരിസരത്തെ വീടുകളിലും ബി.ജെ.പി 23-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെയും സേവാഭാരതി പ്രവർത്തകരുടെയും നേതൃത്വത്തിൽ അണുനശീകരണം നടത്തി. ബി.ജെ.പി ഏരിയാ പ്രസിഡന്റ് കൊട്ടിയം സുനിൽ, വൈസ് പ്രസിഡന്റ് ആർ. രാജേഷ്, ന്യുനപക്ഷ മോർച്ച മണ്ഡലം കമ്മറ്റിയംഗം ജോസ്, യുവമോർച്ച ഏരിയാ സെക്രട്ടറി ഉണ്ണി വിജയൻ, ബൂത്ത് ഭാരവാഹികളായ രാജേന്ദ്രൻ, മണികണ്ഠൻ, സജിത്ത് എന്നിവർ നേതൃത്വം നൽകി.