കുളത്തൂപ്പുഴ: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ഗ്രാമപഞ്ചായത്തിലെ 15 കേന്ദ്രങ്ങളിൽ ഓൺലൈൻ പൊതു പഠനകേന്ദ്രം ആരംഭിക്കുമെന്ന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .അനിൽകുമാർ അറിയിച്ചു. ഇതിന്റെ ആരംഭഘട്ടമെന്ന നിലയിൽ ഡാലി വാർഡിലെ നാല് സെന്റ് കോളനിയിലെ അങ്കണവാടിയിലും മഠത്തിക്കോണം വാർഡിലെ വിജ്ഞാൻ വാടിയിലും ഓൺലൈൻ പൊതുപഠനകേന്ദ്രം ആരംഭിച്ചു. മഠത്തിക്കോണം വാർഡിലെ അങ്കണവാടി കെട്ടിടത്തിൽ ആരംഭിച്ച പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.അനിൽകുമാർ നിർവഹിച്ചു. ചടങ്ങിൽ
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ സെയിഫുദ്ദീൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ
സാബു എബ്രഹാം, ലൈലാബീവി, ചന്ദ്രകുമാർ, ഷീജാറാഫി, എന്നിവർ പങ്കെടുത്തു.