101
പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ കുളത്തൂപ്പുഴയിൽ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ചക്ര സ്തംഭന സമരം കെ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മന് ഉദ്ഘാടനം ചെയ്യുന്നു.

കുളത്തൂപ്പുഴ: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കുളത്തൂപ്പുഴയിൽ ചക്ര സ്തംഭന സമരം നടത്തി. കെ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മൻ സമരം ഉദ്ഘാടനം ചെയ്തു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കുളത്തൂപ്പുഴ സലീം,സാബു എബ്രഹാം,
മോഹനൻ പിള്ള, സൈയിഫുദ്ദീൻ, നിസാം, കെ. ജോണി,ജയപ്രകാശ്, ഷൈജു ഷാഹുൽ ഹമീദ്, മാധവൻ പിള്ള, കുളത്തൂപ്പുഴ ശരത്,എന്നിവർ സമരത്തിന് നേതൃത്വം നൽകി.