പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതി പ്രകാരം പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു. പതിനഞ്ച് ബിരുദ വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ നൽകിയത്. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അമ്മിണിഅമ്മ ഉദ്ഘാടനം നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും വാർഡ് അംഗവുമായ ഡി. സുരേഷ് കുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈലാ ജോയി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജാ സന്തോഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷൈനി വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.