പുത്തൂർ: സായന്തനം ഗാന്ധി ഭവൻ അഭയ കേന്ദ്രത്തിന് കൊവിഡ്കാല കരുതലുമായി ജനശ്രീ. ജനശ്രീ പവിത്രേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അയ്യായിരം രൂപയുടെ ധനസഹായം സായന്തനത്തിന് നൽകിയത്. പ്രാർത്ഥനാ സമ്മേളനത്തിൽ വച്ച് ജനശ്രീ മണ്ഡലം ചെയർമാൻ രാജ്കുമാർ തടത്തിവിള തുക സായന്തനം ഹോം മാനേജർ ജയശ്രീക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കുമാർ, വാസുദേവൻ, ഫാ. വൈ. തോമസ്, എൻ. കെ. മണി, കെ. പി. മനോജ് എന്നിവർ പങ്കെടുത്തു.