എഴുകോൺ: കൃഷിഭവന്റെയും നേതാജി നഗർ റെസിഡൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ ഏഴ്, എട്ട്, വാർഡുകളിലെ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമായ നൂറ് വീടുകളിൽ ഒച്ച് നിവാരണ കിറ്റ് നൽകി. തുരിശ്, കോപ്പർ ഓക്സി ക്ലോറൈഡ് എന്നിവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. കൃഷി ഓഫീസർ അനുഷ്മ, അസിസ്റ്റന്റ് കൃഷി ഓഫിസർ ഷീജ ഗോപാൽ, റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബാബുരാജൻ, സെക്രട്ടറി അനിരുദ്ധൻ എന്നിവർ നേതൃത്വം നൽകി. കാട് കയറി കിടക്കുന്ന ഏക്കർ കണക്കിന് റെയിൽവേ പുരയിടത്തിലാണ് ഒച്ചുക്കൾ കൂടുതലായി ഉള്ളത്. അതിനാൽ റെയിൽ വേ സ്ഥലം വൃത്തിയാക്കാൻ എം.പി അടക്കമുള്ളവർ അടിയന്തരമായി ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.