കൊട്ടാരക്കര : ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ ചക്ര സ്തംഭന സമരം നടത്തി. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ 11 ന് വാഹനങ്ങൾ തടഞ്ഞാണ് ചക്ര സ്തംഭന സമരം നടത്തിയത്. പുലമൺ ട്രാഫിക് ഐലന്റ്, കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷൻ, മണികണ്ഠനാൽത്തറ ജംഗ്ഷൻ തുടങ്ങി പത്തു കേന്ദ്രങ്ങളിൽ വാഹനങ്ങൾ 15 മിനിട്ട് തടഞ്ഞിട്ടു. ട്രേഡ് യൂണിയൻ നേതാക്കളായ എസ്.ആർ.രമേശ്, സി. മുകേഷ്, ഡി.രാമകൃഷ്ണപിള്ള, വി.രവീന്ദ്രൻ നായർ, ഐ.എൻ.ടി.യു.സി നേതാവ് വി.ഫിലിപ്പ്, അജയൻ, എം.സി ജോൺസൺ, പി.ബാബു തോമസ് പണിക്കർ, റെജിമോൻ വർഗീസ്, ചാലൂക്കോണം അനിൽകുമാർ, എ.എസ്. ഷാജി, ഉണ്ണികൃഷ്ണമേനോൻ,എം.ബേബി ,ഓ.രാജൻ, ഉദയകുമാർ, ഹുസൈൻ, സാബു,ജോൺസൺ,ശിവരാമൻ, നഗരസഭ ചെയർമാനും കേരളാ കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റഹ്മമായ എ.ഷാജു. പെരുങ്കുളം സുരേഷ്, നീലേശ്വരം ഗോപാലകൃഷ്ണൻ, കെ.കൃഷ്ണൻകുട്ടി കെ.എസ്. രാധാകൃഷ്ണൻ,കരിം, ഓംകാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ സമരത്തിന് നേതൃത്വം നൽകി.