entrance

കൊല്ലം: അമൃത വിശ്വ വിദ്യാപീഠത്തിലെ അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള ബി.ടെക് പ്രവേശനത്തിന്റെ എൻട്രൻസ് പരീക്ഷയുടെ മൂന്നാം ഘട്ടം ജൂലായ് 11 മുതൽ 14 വരെ നടക്കും. അമൃത എൻജിനിയറിംഗ് എൻട്രൻസ് എക്‌സാമിനേഷൻ (എ.ഇ.ഇ.ഇ) ഒന്നും രണ്ടും ഘട്ട പരീക്ഷകളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കൂടുതൽ മാർക്ക് നേടുന്നതിന് വീണ്ടും മൂന്നാം ഘട്ട പരീക്ഷ എഴുതാം.

പരീക്ഷകൾ ഓൺലൈനായിരിക്കും. അമൃതപുരി (കേരളം), ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ ക്യാമ്പസുകളിലെ ബി.ടെക് കോഴ്‌സുകളുടെ 20-21 ബാച്ചിന്റെ പ്രവേശനത്തിനായി ആഗസ്റ്റ് ആദ്യവാരം ഓൺലൈൻ സെൻട്രലൈസ്ഡ് സീറ്റ് അലോട്ട്‌മെന്റ് പ്രോസസ് (സി.എസ്.എ.പി) ആരംഭിക്കും. ഫ്യൂച്ചറിസ്റ്റ് പ്രോഗ്രാമുകളായ ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്‌സ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ മേൽപറഞ്ഞ നാല് കാമ്പസുകളിലും ഉണ്ടായിരിക്കും. ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. സ്ലൈഡിംഗ് ഓപ്ഷൻ പ്രയോജനപ്പെടുത്താൻ അപേക്ഷകർക്ക് കുറഞ്ഞത് മൂന്ന് റൗണ്ട് സീറ്റ് അലോട്ട്‌മെന്റ് നടത്തും. മികച്ച റാങ്കുള്ള വിദ്യാർത്ഥികൾക്ക് ഫീസിൽ 50 ശതമാനം സ്‌കോളർഷിപ്പോടെ സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്. കൂടാതെ സി.എസ്.പിക്കായി രജിസ്റ്റർ ചെയ്യുന്നവർക്ക് ഇഷ്ടപ്പെടുന്ന ബ്രാഞ്ച് അനുവദിക്കും.