photo
പി.കെ.എസ് കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം പി.കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയനും ദളിത് ശോഷൻമുക്തി മഞ്ചും സംയുക്തമായി ദേശീയ തലത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി പി.കെ.എസ് കരുനാഗപ്പള്ളിയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണകൾ സംഘടിപ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ജാതി അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. കർഷക തൊഴിലാളി യൂണിയൻ, പി.കെ.എസ് സംഘടനകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടന്ന പരിപാടി സി. പി . എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി പി .കെ .ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി .കെ.എസ് ഏരിയാ കമ്മിറ്റി സെക്രട്ടറി എം .സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. . ആർ. സോമരാജൻപിള്ള, കെ. ജി .കനകം, ക്ലാപ്പന സുരേഷ്, കെ അനിൽകുമാർ, അശോകൻ, മുരളീധരൻ പിള്ള, ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.