കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര ടൗൺ 852-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശാഖാ പരിധിയിലുള്ള നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന അരിയും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി അഡ്വ. പി.അരുൾ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശാഖാ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ശ്രീദുർഗാ ഗോപാലകൃഷ്ണൻ മുൻ ശാഖാ പ്രസിഡന്റ് പി.ആർ.ഉദയകുമാർ, മുൻ സെക്രട്ടറി എൻ.സുദേവൻ, ശാഖാ ജോയിന്റ് കൺവീനർ ആർ.സന്തോഷ്കുമാർ, കമ്മിറ്റി അംഗങ്ങളായ സുനിൽകുമാർ, സൂര്യരാജ്, മോഹനൻ, അശോകൻ, ഉഷാ വിപിനൻ, ജയലത, സുലേഖ തുടങ്ങിയവർ പങ്കെടുത്തു.