a
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം വാങ്ങിയ മൊബൈൽ ഫോൺ ഇരുമ്പനങ്ങാട് ഇലഞ്ഞിക്കൊട് സ്വദേശിയായ ശബരീനാഥിന് കൈമാറുന്നു

എഴുകോൺ : ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാതെ ബുദ്ധിമുട്ടിയ ഏഴാം ക്ലാസുകാരന് സഹായമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ ഫേസ് ബുക്ക് പേജിൽ നിന്ന് നമ്പർ എടുത്ത് സഹായം അഭ്യർത്ഥിച്ച വിദ്യാർത്ഥിക്ക് എഴുകോൺ കോൺഗ്രസ് പ്രവർത്തകർ ഉടൻ ഫോൺ വാങ്ങി നൽകി. ഇരുമ്പനങ്ങാട് ഇലഞ്ഞിക്കൊട് സ്വദേശിയായ ഏഴാം ക്ലാസുകാരൻ ശബരീനാഥിനാണ് ഇത്തവണ ചെന്നിത്തലയുടെ സഹായം ലഭിച്ചത് . വാർഡ് അംഗം ടി. ആർ. ബിജു, യൂത്ത് കോൺഗ്രസ് നേതാവ് മഹേഷ് പാറയ്ക്കൽ ഉദയൻ എന്നിവർ ശബരീനാഥിന്റെ വീട്ടിൽ എത്തി ഫോൺ കൈമാറി. മഹേഷിന്റെ സുഹൃത്തുക്കൾ വഴിയാണ് ഫോൺ ലഭ്യമാക്കിയത്.