photo
ആലുംപീടികയിൽ സംഘടിപ്പിച്ച ചക്രസ്തംഭന സമരം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.രാധാമണി ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : ഇന്ധന വില വർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ചക്രസ്തംഭന സമരം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ 11 മുതൽ 11.15 വരെ വാഹനങ്ങൾ നിറുത്തിയിട്ടായിരുന്നു സമരം. നടത്തിയത്. ചിറ്റുമൂല നാസർ അദ്ധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ സൂസൻകോടി, പി .ആർ. വസന്തൻ, എ.അനിരുദ്ധൻ, വി .ദിവാകരൻ, കരിമ്പാലിൽ സദാനന്ദൻ, റെജി ഫോട്ടോ പാർക്ക്, അബ്ദുൽസലാം അൽഹന, പി. രാജു, വിനോദ്, കെ.ജി .ബിന്ദു, എസ്. ഹരിലാൽ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, എം .അൻസാർ, മുനമ്പത്ത് വഹാബ്, നിസാർ, ടി .പി .സലിംകുമാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. പുതിയകാവിൽ കെ .രാജശേഖരൻ, . ഇടക്കുളങ്ങരയിൽ പി .കെ .ബാലചന്ദ്രൻ , വള്ളിക്കാവിൽ ജെ .ഹരിദാസൻ, വെളുത്തമണലിൽ തൊടിയൂർ രാമചന്ദ്രൻ, മാരാരിത്തോട്ടത്ത് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ് .കല്ലേലിഭാഗം, അരമത്തുമഠത്തിൽ തൊടിയൂർ താഹ,ആലുംപീടികയിൽ സി ..രാധാമണി, ആലുംകടവിൽ ജെ. ഹരിലാൽ, കല്ലുംമൂട്ടിൽകടവിൽ ആർ. ഗോപി,പണിക്കരുകടവിൽ മുനമ്പത്ത് ഗഫൂർ, മുഴങ്ങോട്ടുവിളയിൽ കെ.എസ് .ഷെറഫുദ്ദീൻ മുസലിയാർ, തേവലശ്ശേരിമുക്കിൽ പി. ഉണ്ണി, ക്ലാപ്പന കോഴിമുക്കിൽ ജെ .കുഞ്ഞിച്ചന്തു, ഇടയനമ്പലത്തിൽ ടി. എൻ .വിജയകൃഷ്ണൻ, തോട്ടത്തിൽമുക്കിൽ സോമൻപിള്ള, മണപ്പള്ളിയിൽ അഡ്വ: എം.എ .ആസാദ്, കാളിയൻചന്തയിൽ കരീംകുഞ്ഞ്, ആലോചനമുക്കിൽ നീലികുളം സദാനന്ദൻ,കൊച്ചാലുംമൂട്ടിൽ ബി .കൃഷ്ണകുമാർ, ആലപ്പാട് ജി .രാജദാസ്, അഴീക്കലിൽ ബി. വേണു, വവ്വക്കാവിൽ എൻ .രാജു എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.