കൊല്ലം: കാരംകോട് വിമല സെൻട്രൽ സ്കൂളിലെ വായനപക്ഷാചരണം സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ ജെ. ജോൺ, വിദ്യാർത്ഥി പ്രതിനിധി ക്രിസ്റ്റി ജെ. മാത്യു എന്നിവർ വായനാദിന സന്ദേശം നൽകി. ഐവിൻ ജി. അലക്സ്, ഷാരോൺ ബിനു എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
വാരാചരണത്തിന്റെ ഭാഗമായി ക്വിസ് പോസ്റ്റർ തയ്യാറാക്കൽ, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, വീട്ടിലൊരു ലൈബ്രറി എന്നീ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. സ്കൂൾ ലിറ്റററി ക്ലബ് കോ ഓർഡിനേറ്റർമാരായ സ്മിത മേരി, എസ്.എസ്. മിനി, പ്രോഗ്രാം കോ ഓർഡിനേറ്റർ എൻ. നിഷ, അദ്ധ്യാപകരായ സാബു കുമാർ, ജെ.വി. ശ്രീജ എന്നിവർ നേതൃത്വം നൽകി.