phot
കോൺഗ്രസിൻെറ നേതൃത്വത്തിൽ കരവാളൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽസംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് ബ്ലോക്ക് പ്രസിഡൻറ് സി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: കരവാളൂർ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഇടത് മുന്നണി നേതാക്കൾ നടത്തി വരുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കരവാളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തോഫിസിന് മുന്നിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇടത് മുന്നണി ഉന്നയിക്കുന്നത്. കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ സദസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളി, വൈസ് പ്രസിഡന്റ് മുഹമ്മദ് അൻസാരി, പഞ്ചായത്ത് അംഗങ്ങളായ പി.പ്രകാശ്കുമാർ, ലതികമ്മ, ആശ്രാമത്ത് ബാബു, യോഹന്നാൻ കുട്ടി, എ.ഗോപി, ലക്ഷ്മി, നേതാക്കളായ വെഞ്ചേമ്പ് സുരേന്ദ്രൻ, കെ.പുഷ്പരാജൻ, സരസ്വതി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.