കൊട്ടാരക്കര: കേരള പുലയർ മഹാസഭ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 80-ാം ചരമ വാർഷിക ദിനാചരണം നടന്നു. യൂണിയൻ സെക്രട്ടറി ചിറ്റയം രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മരുതമൺപള്ളി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. അയ്യങ്കാളിയുടെ സ്മരണയ്ക്കായി കൊട്ടാരക്കരയിൽ സാംസ്കാരിക നിലയവും ലൈബ്രറിയും പഠനകേന്ദ്രവും സ്ഥാപിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . അനുസ്മരണ യോഗത്തിൽ കെ.പി.എം.എസ് മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ജി.സുരേന്ദ്രൻ, ബിനീഷ് ബാബു, അജയൻ റോഡുവിള, അമ്പലപ്പുറം വിജയരാജൻ, കെ.പി.വൈ.എം യൂണിയൻ പ്രസിഡന്റ് രാകേഷ് നെടുവത്തൂർ, സുനിൽകുമാർ മൂഴിക്കോട് ,കവിത സുനിൽ എന്നിവർ സംസാരിച്ചു.