bjp
ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗാ ദിനാചരണം പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകാവ് സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കൊട്ടിയം സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. കർഷക മോർച്ച ജില്ലാ സെക്രട്ടറി തെക്കടം ഹരീഷ് യോഗാ ക്ളാസിന് നേതൃത്വം നൽകി. ബി.ജെ.പി കൊല്ലം നിയോജക മണ്ഡലം പ്രസിഡന്റ് സാംരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ദിനേശ്, മണ്ഡലം ജനറൽ സെക്രട്ടറി സുരാജ്,​ ട്രഷറർ കൃഷ്ണകുമാർ, ഏരിയാ ഭാരവാഹികളായ രാജേഷ് ആനന്ദകൃഷ്ണൻ തുടങ്ങിയവർ നേത്രത്വം നൽകി.