കൊല്ലം: ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിലെ 1994-96 പ്രീഡിഗ്രി ബാച്ച് 'പെയ്തൊഴിയാതെ' സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോളേജിന് സമീപത്തെ അൻപതോളം വീടുകളിൽ ഭക്ഷ്യക്കിറ്രുകൾ വിതരണം ചെയ്തു. ടി.കെ.എം ട്രസ്റ്റ് മെമ്പർ ജമാലുദ്ദീൻ മുസ്‌ലിയാർ വിതരണോദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് മെമ്പർ ഡോ. എം. ഹാറൂൺ, പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എച്ച്. ഹുസൈൻ, വാർഡ് മെമ്പർ ഷീജ സജീവ്, കൂട്ടായ്മ പ്രസിഡന്റ് സാജൻ ഹിലാൽ, സെക്രട്ടറി ശ്രീരാജ് നായർ, ടി.കെ.എം അലൂമ്നി ചെയർമാൻ രാജീവ് കുമാർ, അജു ജോർജ്, വിനോദ്, യുഫാഖാൻ, സബിന ഹാഷിം, അബി ബഷീർ തുടങ്ങിയവർ പങ്കെടുത്തു.