കൊല്ലം: അന്തരിച്ച സി.പി.ഐ നേതാവിന് സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, മേയർ പ്രസന്ന ഏണസ്റ്റ്, എം.എൽ.എമാരായ പി.എസ്. സുപാൽ, ഇ. ചന്ദ്രശേഖരൻ, എം. നൗഷാദ്, ജി.എസ്. ജയലാൽ, സി.പി.ഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ. പ്രകാശ് ബാബു, കെ.ആർ. ചന്ദ്രമോഹൻ, മുല്ലക്കര രത്നാകരൻ, ആർ. രാമചന്ദ്രൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ തുടങ്ങിയവർ മുണ്ടയ്ക്കലെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.