phot
പുനലൂർ ടി.ബി.ജംഗ്ഷനിൽ ആരംഭിച്ച കൊവിഡ് വാക്സിനേഷൻ സബ് സെന്ററിന്റെ ഉദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ നിർവഹിക്കുന്നു

പുനലൂർ: നഗരസഭ പ്രദേശങ്ങളിലെ കൂടുതൽ താമസക്കാർക്ക് കൊവിഡ് വാക്സിനേഷൻ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ സബ് സെന്റർ തുറന്നു.പുനലൂർ ടി.ബി ജംഗ്ഷനിലെ നെഹ്റു മെമ്മോറിയൽ ഷോപ്പിംഗ് കോംപ്ലക്സിലാണ് വാക്സിനേഷൻ സബ് സെന്ററിന്റെ പ്രവർത്തനം ഇന്നലെ മുതൽ ആരംഭിച്ചത്. പി.എസ്.സുപാൽ സബ് സെന്ററിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണി കൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, പി.എ.അനസ്,വസന്ത രഞ്ചൻ, കെ.പുഷ്പ ലത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ തുടങ്ങിയവർ സംസാരിച്ചു.