ഓച്ചിറ: ആലപ്പാട് പഞ്ചായത്തിലെ അഴീക്കൽ തുറ പോസ്റ്റ് ഓഫീസിലെ സ്പീഡ് പോസ്റ്റ് , രജിസ്റ്റേർഡ് ഉരുപ്പടികൾ കൊല്ലം ആശ്രമം മൈതാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രഭാത സവാരിക്കെത്തിയവരാണ് രണ്ട് ചാക്ക് കെട്ടുകളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ പോസ്റ്റൽ ഉരുപ്പടികൾ കണ്ടെത്തിയത്. ചാക്ക്കെട്ടുകൾ തപാൽ ഉരുപ്പടികളാണെന്ന് മനസിലായതോടെ പൊലീസിന് കൈമാറി. പൊലീസ് റിപ്പോർട്ടിനെ തുടർന്ന് തിരുവനന്തപുരം പി.എം.ജി ഓഫീസ് നടത്തിയ അന്വേഷണത്തിലാണ് ഉരുപ്പടികൾ ആഴീക്കൽ തുറ പോസ്റ്റോഫിലേതാണെന്ന് മനസിലായത്. വകുപ്പുതല അന്വേഷണത്തിനെ തുടർന്ന് പോസ്റ്റ്മാൻ അരുണിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മുൻപും സമാനമായ രീതിയിൽ ഇതേ പോസ്റ്റോഫീസിലെ തപാൽ ഉരുപ്പടികൾ ടി.എസ് കനാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.