കരുനാഗപ്പള്ളി : സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എം.എൽ.എയുമായിരുന്ന ബി.എം. ഷെറീഫിന്റെ 11-ാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ രക്തദാനച്ചടങ്ങ് സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി സെക്രട്ടറി ജഗത് ജീവൻലാലി, യുവജന നേതാക്കളായ ആർ. ശരവണൻ, പി.എസ്. വിഷ്ണു, യു. കണ്ണൻ, ആർ. കരൺരാജ്, ആർ. രാജേഷ്, റിയാസ്, എം.ഡി. അജ്മൽ എന്നിവർ രക്തം ദാനം ചെയ്തു.