internet

കൊ​ല്ലം: മ​ല​യോ​ര മേ​ഖ​ല​ക​ളിൽ ഇന്റർ​നെ​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കാൻ ബി.എ​സ്.എൻ.എൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം ഇ​ന്ന് പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തു​മെ​ന്ന് എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പി അ​റി​യി​ച്ചു. അ​ച്ചൻ​കോ​വിൽ, റോ​സ്​മ​ല, ചേ​ന​ഗി​രി, ക​രാ​ള​മ​ത്ത്, അ​മ്പ​നാ​ട്, പു​ന്തോ​ട്ടം, ഇ​രു​ള​ങ്കാ​വ്, മാ​മ്പ​ഴ​ത്ത​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പഠ​നം ന​ട​ത്തു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ഓൺ​ലൈൻ വി​ദ്യാ​ഭ്യാ​സം മു​ട​ക്കം കൂ​ടാ​തെ ന​ട​ക്കാൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം.പി ബി.എ​സ്.എൻ.എൽ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പരിശോധന. അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട പ്ര​വൃ​ത്തി​കൾ​ക്ക് ആ​വ​ശ്യ​മാ​യ പ​ണം പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടിൽ നി​ന്ന് നൽ​കു​മെ​ന്നും എം.പി അ​റി​യി​ച്ചു.