കൊല്ലം: ഒറ്റ, ഇരട്ടയക്ക നിയന്ത്രണങ്ങളോടെ സർവീസ് നടത്താൻ അനുമതി നൽകിയെങ്കിലും നിരത്തിലിറങ്ങാതെ സ്വകാര്യ ബസുകൾ. കൊവിഡ് നിയന്ത്രണങ്ങളും യാത്രക്കാരില്ലാത്തതും ഇന്ധനവില വർദ്ധനവുമാണ് സർവീസ് നടത്താൻ മടിക്കുന്നതിന് പിന്നിൽ.
ബസുകൾ ഓടാതായതോടെ ജീവനക്കാരിൽ ഭൂരിഭാഗവും മറ്റ് ജോലികൾ തേടിപ്പോയി. ജില്ലയിൽ 1,020 ലേറെ സ്വകാര്യ ബസുകളാണുള്ളത്. ഇതിൽ 50 എണ്ണം പോലും തികച്ച് സർവീസ് നടത്തുന്നില്ല. ചില റൂട്ടിൽ ഒറ്റ അക്ക ബസുകൾ മാത്രമാണുള്ളത്. ഇത് സർവീസിനെയും ബാധിച്ചിട്ടുണ്ട്.
ബസുകൾ തുടർച്ചയായി ഓടാത്തതിനാൽ യാത്രക്കാരും കാത്തുനിൽക്കാറില്ല. ഡീസൽ ചെലവും ജീവനക്കാരുടെ ശമ്പളം കൂടിയാകുമ്പോൾ ഓടുന്ന വണ്ടികൾക്ക് മിച്ചം നഷ്ടം മാത്രമാണ്.
പ്രതിസന്ധികൾ
1. ഇന്ധന വിലക്കയറ്റം
2. വായ്പകൾ മുടങ്ങുന്നു
3. ഒറ്റ, ഇരട്ടയക്ക നിയന്ത്രണം
4. അനാവശ്യ പൊലീസ് നടപടി
5. വാഹനങ്ങളുടെ കേടുപാട്
ജില്ലയിൽ സ്വകാര്യ ബസുകൾ: 1,020
ജീവനക്കാർ: 3,200
ഓടുന്നവ: 50
''
സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലാണ്. ആക്രിവിലയ്ക്ക് പോലും വണ്ടികളെടുക്കാൻ ആളില്ല. സർവീസ് പൂർണതോതിലായാലേ പിടിച്ചുനിൽക്കാനാവൂ.
ലോറൻസ് ബാബു, ജില്ലാ സെക്രട്ടറി
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോ.