phot
പ്രീയദർശിനി സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി പുനലൂരിൽ സംഘടിപ്പിച്ച സ്മാർട്ട് ഫോൺ ചലഞ്ചിൻെറ വിതരണോദ്ഘടനം രാജ് മോഹൻ ഉണ്ണിത്താൻ നിർവഹിക്കുന്നു

പുനലൂർ: പ്രിയദർശനി സാംസ്കാകാരിക വേദിയുടെ നേതൃത്വത്തിൽ കെ.പി.സി.സി സെക്രട്ടറി സൈമൺ അലക്സ് സ്മാർട്ട് ഫോൺ ചലഞ്ചിലൂടെ സ്വരൂപിച്ച 40 മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് പുനലൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിതരണം ചെയ്തു. സൈമൺ അല്കസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ബേവാസ്മാത്യൂ മുഖ്യപ്രഭാഷണം നടത്തി.സംവിധായകൻ എം.എ.നിഷാദ്, പുനലൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് ചന്ദ്രൻ, കെ.ബാബു പണിക്കർ, ഡോ.എസ്.ആനന്ദ് ഉണ്ണിത്താൻ, സി.വിജയകുമാർ, ജി.ജയപ്രകാശ്,അഞ്ചൽ ജേക്കബ്, ജഗദീഷ്, എസ്.ജെ.പ്രേംരാജ്, നടുക്കുന്നിൽ വിജയൻ ലിജു ആലുവിള തുടങ്ങിയവർ സംസാരിച്ചു.