yoga

കൊല്ലം: പുരാതനകാലം മുതൽ ഭാരതത്തിൽ പ്രചരിച്ചിരുന്ന സമ്പ്രദായമാണ് യോഗയെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.കെ. പ്രസന്നൻ പറഞ്ഞു. ശ്രീനാരായണ എംപ്ളോയീസ് ഫാറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര യോഗാ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷനായി. നയന പ്രകാശ് പ്രാർത്ഥന ചൊല്ലി. യോഗാചര്യൻ ഡോ. പ്രകാശ് രാമകൃഷ്ണൻ ക്ളാസ് നയിച്ചു. ഫാറം കോ ഓർഡിനേറ്റർ പി.വി. രജിമോൻ,​ വൈസ് പ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണൻ, പെൻഷണേഴ്സ് ഫാറം സെക്രട്ടറി കെ.എം. സജീവ്, ട്രഷറർ ഡോ. ബോസ്, എംപ്ളോയീസ് ഫാറം ഭാരവാഹികളായ രഞ്ജിത്ത് വി. മലപ്പുറം, ജിജി ഹരിദാസ്, എം. ശ്രീലത, അരുൺ രഘു, പെന്നുരുന്നി ഉമേശ്വരൻ തുടങ്ങിയവർ നേതൃത്വം നൽകി. ഫാറം വൈസ് പ്രസിഡന്റ് പുനലൂർ ജി. ബൈജു സ്വാഗതവും ട്രഷറർ ഡോ. എസ്. വിഷ്ണു നന്ദിയും പറഞ്ഞു. എല്ലാ ഞായറാഴ്ചയും രാവിലെ ഒരു മണിക്കൂർ യോഗാ ക്ലാസ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.