തഴവ: കെ.എസ്.പി.ടി.എ തഴവ എ.വി ഗവ. എച്ച്.എസ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി. സി.ആർ. മഹേഷ് എം. എൽ.എ കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് ഫോൺ കൈമാറി. കെ.എസ്.പി.ടി.എ യൂണിറ്റ് സെക്രട്ടറി സ്മിത, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് വി.എസ്. കവിത, പി.ടി.എ പ്രസിഡന്റ് കെ. സതീശൻ, എസ്.എം.സി ചെയർമാൻ വി. അജിത്ത്, അദ്ധ്യാപകരായ എൻ.കെ. വിജയകുമാർ, ഐറിൻ, ചിത്ര തുടങ്ങിയവർ പങ്കെടുത്തു.