maram
പച്ചയിൽ ശശിധരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന വൃക്ഷത്തൈ വിതരണം കടയ്ക്കൽ സർക്കിൾ ഇൻസ്‌പെക്ടർ ഗിരിലാലിന്‌ തൈ നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പച്ചയിൽ ശശിധരൻ ഫൗണ്ടേഷന്റെയും സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ആയിരം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. കടയ്ക്കൽ ടൗണിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കടയ്ക്കൽ സർക്കിൾ ഇൻസ്‌പെക്ടർ ഗിരിലാലിന്‌ വൃക്ഷത്തൈ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. എസ്. അജിത അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഹുൽ, വൈസ് പ്രസിഡന്റ് സന്തോഷ് മോഹൻ, ട്രഷറർ കെ.എം. മാധുരി, എക്സി. മെമ്പർ സജിത്ത്, അംഗങ്ങളായ ഡോ. കെ. രശ്മി, മനോഷ്, രാകേഷ് രാജ് തുടങ്ങിയവർ പങ്കെടുത്തു.