കൊല്ലം: നീരാവിൽ എസ്.എൻ.ഡി.പി യോഗം എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനാ ദിനാചരണവും മനസ് സർഗോത്സവം - 2021 പരിപാടിയും കവിയും പരിസ്ഥിതി പ്രവർത്തകനുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ ഓൺലൈനിലൂടെ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്. സുബാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പി.എ.സി മെമ്പർ എൽ. ഗ്ലാഡിസൻ, അദ്ധ്യാപകരായ എസ്.എം. മനോജ്‌ മുരളി, സിന്ധുമോൾ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ആർ. സിബില സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഷാജു ആലപ്പുഴ നന്ദിയും പറഞ്ഞു.