കൊട്ടാരക്കര : ഇന്ധന വിലവർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ എഴുകൊൺ അമ്പലത്തുംകാല ജംഗ്ഷനിൽ ചക്ര സ്തംഭന സമരം നടത്തി. ഐ.എൻ.ടി.യു.സി നേതാവ് കെ. ജയപ്രകാശ് നാരായണൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാവ് പി. എം. മനേഷായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ സതീശൻ, ഷാജി അമ്പലത്തുംകാല,പാറക്കടവ് ഷറഫുദ്ദീൻ, തോമസ് പണിക്കർ, കെ. ആർ. ഉല്ലാസ്, രേഖ ഉല്ലാസ്, ഗോപി നാഥൻ, ആർ. സുബ്രമണ്യൻ, ബിപിൻ. പി കോശി, സതീഷൻ, ശ്രീലത എന്നിവർ നേതൃത്വം നൽകി.