photo
താലൂക്ക് ജമാഅത്ത് യൂണിയൻ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ലക്ഷദ്വീപ് ഭരണകൂടം സാംസ്കാരിക പ്രവർത്തക ആയിഷ സുൽത്താനയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ജമാഅത്ത് യൂണിയന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ മതേതരത്വം തകർക്കാനുള്ള ഗൂഢമായ നീക്കങ്ങളാണ് മോദി സർക്കാർ നടത്തുന്നതെന്ന് എം.എൽ.എ പറഞ്ഞു.

താലൂക്ക് ജമാ അത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.ആർ. വസന്തൻ,​ കെ.എ. ജവാദ്,​ കുരുടന്റയത്ത്​ അബ്ദുൽ വാഹിദ്,​ സി.എം.എ. നാസർ,​ ഖലീലുദ്ദീൻ പൂയപ്പള്ളി,​ പി.എച്ച്. മുഹമ്മദ് കുഞ്ഞ്,​ മണ്ണേൽ സലീം,​ മുനമ്പത്ത് വഹാബ് തുടങ്ങിയവർ സംസാരിച്ചു.