കൊല്ലം: ശാസ്താംകോട്ടയിൽ ഭർത്തൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ ഇന്ന് വിസ്മയയുടെ വീട്ടിലെത്തി തെളിവെടുക്കും. സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത കമ്മിഷൻ എസ്.പിയോട് റിപ്പോർട്ട് അടിയന്തരമായി ആവശ്യപ്പെട്ടു.