case

കൊല്ലം: മെഡിക്കൽ വിദ്യാർത്ഥിനി ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ കണ്ടെത്തിയ സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിവാഹ ബന്ധങ്ങളിലെ സാമ്പത്തിക ചൂഷണം തുടർക്കഥയാവുകയും പല പെൺകുട്ടികൾക്കും ഇതിന്റെ പേരിൽ ജീവൻ തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സാമൂഹിക പ്രസക്തമായ ബോധവത്കരണ ക്യാമ്പയിൻ യുവജന കമ്മിഷന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിവരുകയാണ്. ഇത് കൂടുതൽ വ്യാപിപ്പിക്കുമെന്നും യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം അറിയിച്ചു.