കരുനാഗപ്പള്ളി: സമഗ്ര ശിക്ഷ കേരള കരുനാഗപ്പള്ളി ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ആലപ്പാട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് ചെറിയഴീക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥിയായ മഹാദേവന് മൊബൈൽ ഫോൺ നൽകി നിർവഹിച്ചു . ചടങ്ങിൽ സി .ആർ. സി കോഡിനേറ്റർ സിന്ധു ലാൽ അദ്ധ്യാപകനായ വിളയിൽ ഹരികുമാർ സ്പെഷ്യൽ എഡ്യൂക്കേറ്റർ വിനു ആന്റണി എന്നിവർ പങ്കെടുത്തു.