കൊല്ലം: പെരുമ്പുഴ ഡാൽമിയ ജംഗ്ഷൻ എൻ. വാസുദേവൻ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടന്നു. എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളീകൃഷ്ണൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സുജീന്ദ്രൻ, വായനശാലാ പ്രസിഡന്റ് സുന്ദരേശൻ, സെക്രട്ടറി രതീഷ് തുടങ്ങിയവർ പങ്കെടുത്തു.