apsara
സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ അപ്സര ജംഗ്ഷനിൽ സംഘടിപ്പിച്ച ചക്രസ്തംഭന സമരം സി.പി.എം ഇരവിപുരം ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ അപ്സര ജംഗ്ഷനിൽ സംഘടിപ്പിച്ച ചക്രസ്തംഭന സമരം സി.പി.എം ഇരവിപുരം ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ വടക്കേവിള വെസ്റ്റ് എൽ.സി സെക്രട്ടറി പി. സോമനാഥൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജി. പങ്കജാക്ഷൻപിള്ള, ബൈജു എസ്. പട്ടത്താനം, കെ. സതീഭായ്, ഹസീന സലാഹുദ്ദീൻ, മധു, ഹെർബർട്ട് ആന്റണി, സുബ്രഹ്മണ്യൻ, അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.