കൊല്ലം: കൊവിഡ് രണ്ടാം തരംഗത്തിൽ രോഗബാധിതരായ പെരുമ്പുഴ ഗ്രമോദ്ധാരണ സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്കുള്ള ധനസഹായ വിതരണം ബാങ്ക് പ്രസിഡന്റ് സി. സോമൻപിള്ള ഉദ്ഘടാനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗങ്ങളായ ബി. സുജീന്ദ്രൻ, പി. സുദർശനൻപിള്ള, വി. ശ്രീധരൻപിള്ള, ജി. ജേക്കബ്, തുളസിധരൻപിള്ള, ഷൈലജ, ബിന്ദു, സെക്രട്ടറി എസ്. മണികണ്ഠൻ പിള്ള എന്നിവർ പങ്കെടുത്തു.