intuc
ചുങ്കത്തറയിൽ നടന്ന ചക്ര സ്തംഭന സമരം കെ.പി. സി.സി സെക്രട്ടറി എം.എം നസീർ ഉദ്ഘാാടനം ചെയ്യുന്നു

ഓയൂർ: ഇന്ധന വില വർദ്ധനവിനെതിരെ സി.ഐ.ടി.യു ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചുങ്കത്തറയിൽ നടത്തിയ ചക്ര സ്തംഭന സമരം കെ.പി. സി.സി സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. വെളിനല്ലൂർ മണ്ഡലം പ്രസിഡന്റ് രമേശ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്. ശരത്ത്, പി.എസ്. പ്രദീപ്, പി. ആർ. സന്തോഷ്, ഓയൂർ നാദിർഷ, സാജൻ, റഹീം, സജീവ്, അനീഷ് എന്നിവർ നേതൃത്വം നല്കി.

സി.ഐ.ടി.യു ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഓയൂരിൽ നടത്തിയ ചക്ര സ്തംഭന സമരം സി..ഐ.ടി.യു.സംസ്ഥാന കമ്മിറ്റിയംഗം കരിങ്ങന്നൂർ മുരളി സമരം ഉദ്ഘാടനം ചെയ്തു. എം.അൻസർ, സതീശൻ, എസ്.സുനിൽ, ജോയ്, ലക്ഷ്മണൻ ആചാരി എന്നിവർ പങ്കെടുത്തു.

സംയുക്ത ട്രേഡ് യൂണിയന്റ നേതൃത്വത്തിൽ ഓടനാവട്ടത്ത് നടന്ന ചക്ര സ്തംഭന സമരം എ.ഐ.ടി.യു.സി നേതാവ് മധു മുട്ടറ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി റീജണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഓടനാവട്ടം വിജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബാലഗോപാൽ ,ആർ പ്രേമചന്ദ്രൻ ,സലീംലാൽ ,യമുന മോഹൻ, പി. അനീഷ്, മുട്ടറ രവീന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.