phot
ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പുനലൂരിൽ സംഘടിപ്പിച്ച ചക്ര സംത്ഭന സമരത്തെ തുടർന്ന് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ട നിലയിൽ

പുനലൂർ: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പുനലൂർ ഏരിയയിൽ 29കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. നഗരസഭയിൽ 13കേന്ദ്രങ്ങളിൽ നടന്ന സമരത്തിൽ വാഹനങ്ങളും യാത്രക്കാരും വ്യാപാരികളും അണിനിരന്നതോടെ ടൗണിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, സി.ഐ.ടിയു. ജില്ലാ കമ്മിറ്റി അംഗം കെ.രാജഗോപാൽ, എ.ഐ.ടി.യു.സി നേതാവ് സി.അജയപ്രസാദ്, സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ പി.എസ്.ചെറിയാൻ, കെ.രാധാകൃഷ്ണൻ, ജോബോയ് പേരെര, എസ്.എം.ഷെറീഫ്,എൻ.കോമളകുമാർ, എ.എ.ബഷീർ, സൈമൺ അലക്സ്,ടൈറ്റസ് സെബാസ്റ്റ്യൻ, ജെ.ഡേവിഡ്, എസ്.എൻ.രാജേഷ്, ഡി.ദിനേശൻ, ആർ.ലൈലജ, ആർ.മോഹനൻ,വി.എസ്.മണി, എസ്.രാജേന്ദ്രൻ നായർ,ഇടമൺ ഇസ്മയിൽ, എ.സലീം, പ്രസാദ് ഗോപി,വി.രാജൻ, വി.എസ്.പ്രവീൺകുമാർ, മോഹനചന്ദ്രൻ നായർ, അച്ചൻകോവിൽ സുരേഷ് ബാബു, സാനുധർമ്മരാജൻ, ബിജുലാൽ പാലസ്, ശ്രീദേവി പ്രകാശ്, ബിനുമാത്യു, അനിൽമോൻ, കെ.ജി.ജോയി, നവമണി, ആർ.സുരേഷ്, സി.ചന്ദ്രൻ തുടങ്ങിയ നിരവധി നേതാക്കൾ സമരത്തിന് നേതൃത്വം നൽകി.