photo
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിക്കുന്നു.

കൊട്ടാരക്കര: സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കൃഷി അസി.ഡയറക്ടർ ആർ.ജയശ്രീ പദ്ധതി വിശദീകരിച്ചു. നഗരസഭ ചെയർമാൻ എ.ഷാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.ജി.ഹരികുമാർ,ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.തങ്കപ്പൻ, എ.അഭിലാഷ്, സജിനി ഭദ്രൻ, നഗരസഭ വൈസ് ചെയർമാൻ അനിത ഗോപകുമാർ, ബി.ഡി.ഒ.അജയരാജ് എന്നിവർ സംസാരിച്ചു.