കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ മലിനജല സംസ്‌കരണ പ്ലാന്റ് നിർമ്മാണം തുടങ്ങുന്നതിന്റെ ഭാഗമായി അഷ്ടമുടിക്കായലിന് സമീപത്തുനിന്ന് മരങ്ങൾ മുറിച്ചു മാറ്റിതുടങ്ങി. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്ലാന്റ് നിർമ്മാണം. 31 കോടിരൂപയാണ് ചെലവഴിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലിനജലം കുരീപ്പുഴയിൽ എത്തിച്ച് ശുദ്ധീകരിച്ച് അഷ്ടമുടിക്കായലിലേക്ക് ഒഴുക്കാനാണ് ലക്ഷ്യം. രണ്ട് കമ്പനികൾക്കാണ് നിർമ്മാണ കരാർ. പദ്ധതിക്കായി പൈപ്പിടൽ നേരത്തേ തുടങ്ങിയിരുന്നു. ലോക്ഡൗൺ കഴിഞ്ഞാൽ നിർമ്മാണ പ്രവൃത്തി ആരംഭിക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.