കൊല്ലം: എസ്.എൻ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം,​ ഐ.ക്യു.എ.സി,​ ഇന്ത്യൻ സയൻസ് കോൺഗ്രസ് കൊച്ചിൻ ചാപ്റ്റർ,​ അഗസ്ത്യാ കളരി എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ഓൺലൈനായി സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. എസ്. മഹേഷ് യോഗാ ക്ലാസ് നയിച്ചു. അഗസ്ത്യ കളരി ടീം അംഗം വിഷ്ണു ദേവൻ പരിശീലനത്തിന് നേതൃത്വം നൽകി. എക്ണോമിക്സ് വിഭാഗം മേധാവി ഡോ. എസ്. ജയശ്രീ, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ. എസ്.വി. മനോജ് എന്നിവർ സംസാരിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് മേധാവി ഡോ. എം.ജെ. മനോജ് സ്വാഗതവും കായിക വിഭാഗം അസി. പ്രൊഫസർ വിഷ്ണുരാജ് നന്ദിയും പറഞ്ഞു.