samaram
ഭരണിക്കാവിൽ സംഘടിപ്പിച്ച ചക്രസ്തംഭന സമരം സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു. ഭരണിക്കാവ് ജംഗ്ഷനിൽ സി.പി .എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി .ആർ . ശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു.
കോവൂർ തോപ്പിൽ മുക്കിൽ നടന്ന ചക്ര സ്തംഭന സമരം യു .ടി .യു .സി സംസ്ഥാന വൈസ് പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. എ .ഐ. ടി. യു .സി നേതാവ് കെ .എസ് ബാലൻ അദ്ധ്യക്ഷത വഹിച്ചു.
കോവൂർ കുഞ്ഞുമോൻ എം. എൽ. എ മുഖ്യ പ്രഭാഷണം നടത്തി. ശാസ്താംകോട്ട ടൗണിൽ സി .പി. എം ഏരിയ കമ്മിറ്റി അംഗം പി .ആന്റണി ഉദ്ഘാടനം ചെയ്തു,
പടിഞ്ഞാറെ കല്ലട കാരാളിമുക്കിൽ സി. ഐ. ടി .യു ഏരിയ പ്രസിഡന്റ് എൻ. യശ്പാൽ , ആദിക്കാട്ട് മുക്കിൽ ബി. ത്രിധീപ് കുമാർ. മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ ഐ.എൻ.ടി.യു.സി ജില്ലാ കൗൺസിൽ അംഗം വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
മൈനാഗപ്പള്ളി ജംഗ്ഷനിൽ സി.പി. എം ഏരിയ കമ്മിറ്റി അംഗം എസ് .സത്യൻ ഉദ്ഘാടനം ചെയ്തു. ആറ്റുപുറം ജംഗ്ഷനിൽ ടി .മോഹൻ , കല്ലുകടവിൽ തടത്തിൽ സലീം , സോമവിലാസം ചന്തയിൽ മുസ്തഫ , പള്ളിമുക്കിൽ എസ്. അജയൻ എന്നിവർ ചക്രസ്തംഭവന സമരം ഉദ്ഘാടനം ചെയ്തു.