knpy
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനിലെ 183-ാം ശാഖയിലെ താമരാക്ഷൻ-സുധർമ്മ ദമ്പതികളുടെ മക്കൾക്ക് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ മൊബൈൽ ഫോൺ കൈമാറുന്നു

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനിലെ 183-ാം ശാഖയിലെ താമരാക്ഷൻ-സുധർമ്മ ദമ്പതികളുടെ മക്കളുടെ പഠനം മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ മുടങ്ങുന്ന ഘട്ടത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് കരുനാഗപ്പള്ളി യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ മൊബൈൽ ഫോൺ എത്തിച്ചുനൽകി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.ജെ. പ്രസേനൻ, യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ ശർമ്മ സോമരാജൻ, കരുനാഗപ്പള്ളി യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് നീലികുളം സിബു, സെക്രട്ടറി ശരത് തചന്ദ്രൻ, വൈസ് പ്രസിഡന്റ് രഞ്ജിത്ത് ലാൽ, കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു , വി.വിനോദ്, 183-ാം നമ്പർ ശാഖാ സെക്രട്ടറി പി. സജീവ് കുമാർ, യൂണിയൻ കമ്മിറ്റി അംഗം കാർത്തികേയൻ തുടങ്ങിയവർ പങ്കെടുത്തു.