postel

കൊല്ലം: ആലപ്പാട് പഞ്ചായത്തിലെ അഴീക്കൽതുറ പോസ്റ്റ് ഓഫീസിലെ സ്പീഡ് പോസ്റ്റ്, രജിസ്റ്റേഡ് ഉരുപ്പടികൾ അടങ്ങിയ രണ്ട് ചാക്ക് കെട്ടുകൾ കൊല്ലം ആശ്രമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രഭാത സവാരിക്കെത്തുന്നവരുടെ ശ്രദ്ധയിൽപ്പെട്ട ചാക്കുകെട്ട് തപാൽ ഉരുപ്പടികളാണെന്ന് മനസിലായതോടെ പൊലീസിന് കൈമാറി. തിരുവനന്തപുരം പി.എം.ജിക്ക് പൊലീസ് കെട്ടുകൾ കൈമാറി. വകുപ്പ്തല അന്വേഷണം ആരംഭിച്ചു. മറ്റൊരു ക്രമക്കേടിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ഇപ്പോഴത്തെ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ളത്.