rotary
സഹായം നൽകി

ചവറ : റോട്ടറി ക്ലബ് ഒഫ് ചവറ മിനറൽ കോസ്റ്റിന്റെ നേതൃത്വത്തിൽ ചവറ, നീണ്ടകര സി.എഫ്.എൽ.ടി.സി കേന്ദ്രത്തിൽ ഭക്ഷണവും കൊവിഡ് പ്രതിരോധ സാമഗ്രികളും വിതരണം ചെയ്തു. നീണ്ടകരയിൽ പഞ്ചായത്ത് ധനകാര്യ സമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി രാജനും ചവറയിൽ വാർഡ് മെമ്പർ അശ്വിനിയും കൊവിഡ് പ്രതിരോധ സാമഗ്രികൾ ഏറ്റുവാങ്ങി. ക്ലബ് പ്രസിഡന്റ് ബിനോയ് ഫെറിയ, സെക്രട്ടറി കെ.കെ. അനിൽ കുമാർ, ഫ്രാൻസിസ് ചിറക്കാലയിൽ, ഫെലിക്സ് ബാബു, യാസിൻ ഫെറിയ എന്നിവർ പങ്കെടുത്തു.