kadakali-2
കെ.പി.സി.സി വിചാർ വിഭാഗ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഥകളി ആചാര്യൻ തോന്നയ്ക്കൽ പീതാംബരനെ ആദരിക്കുന്നു

കൊട്ടിയം: കഥകളി ആചാര്യൻ തോന്നയ്ക്കൽ പീതാംബരനെ കെ.പി.സി.സി വിചാർ വിഭാഗ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പി.എൻ. പണിക്കർ വായന വാരാഘോഷവും ഇതോടനുബന്ധിച്ച് നടന്നു. ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ കൊട്ടിയം എം.എസ്. ശ്രീകുമാർ അദ്ധ്യഷത വഹിച്ചു. സാജു നല്ലേപ്പറമ്പിൽ, സി.പി. ബാബു, കെ. രാമചന്ദ്രൻപിള്ള, ശ്യാം, ശർമ്മിള, ക്ലമെന്റ് എന്നിവർ സംസാരിച്ചു.