കൊല്ലം: മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വെണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതും നിയമവിരുദ്ധവുമായ സ്ത്രീധനത്തിന്റെ പേരിൽ നിരപരാധികളായ പെൺക്കുട്ടികളുടെ ജീവൻ നഷ്പ്പെടുന്ന ദുസ്ഥിതി അപമാനകരമാണ്. സ്ത്രീധന നിരോധന നിയമം പ്രാബല്യത്തിലുള്ള സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ ഏറിവരികയാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാൻ ശക്തമായ നടപടി സർക്കാർ സ്വീകരിക്കണമെന്ന് എംപി. ആവശ്യപ്പെട്ടു.