ഓയൂർ: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ ബി.ജെ.പി ചെലവഴിച്ച കോടിക്കണക്കിന് രൂപയുടെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 200 കേന്ദ്രങ്ങളിൽപ്രതിഷേധ ധർണ നടത്തി.പൂയപ്പള്ളി ജംഗ്ഷനിൽ നടന്ന ധർണ സി.പി.ഐ ജില്ലാഅസി:സെക്രട്ടറി ജി.ലാലു ഉദ്ഘാടനം ചെയ്തു. ബി.സുദർശനൻ, സുരേഷ് ജേക്കബ്, പി.സുരേഷ്കുമാർ, ജെസി റോയി,എന്നിവർ സംസാരിച്ചു. മീയ്യണ്ണൂർ ജംഗ്ഷനിൽ നടന്ന പ്രതിഷേധ മാർച്ച് സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി.മോഹനൻ പിള്ളയും ചെപ്രജംഗ്ഷനിൽ നടന്ന ധർണ മണ്ഡലം സെക്രട്ടേറിയറ്റംഗം ബി.സുദർശനനും ഉദ്ഘാടനംചെയ്തു.